പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ഗ്രി​ഗോ​റി​യ​ൻ വ​ച​നോ​ത്സ​വ​ത്തി​നും വെ​ള്ളി​യാ​ഴ്ച കൊ​ടി​യേ​റും
Thursday, October 31, 2019 10:46 PM IST
ന്യൂ​ഡ​ൽ​ഹി: ഛത്ത​ർ​പൂ​ർ വ​ട​ക്കി​ന്‍റെ മ​ഞ്ഞ​നി​ക്ക​ര​യെ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ​നാ​യ ച​ത്തു​രു​ത്തി​ൽ മോ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 117-ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ഗ്രി​ഗോ​റി​യ​ൻ വ​ച​നോ​ത്സ​വ​വും ന​വം​ബ​ർ 1, 2, 3 തീ​യ​തി​ക​ളി​ൽ കൊ​ണ്ടാ​ടു​ന്നു.

ന​വം​ബ​ർ ഒ​ന്ന് വൈ​കി​ട്ട് 6.30ന് ​കൊ​ടി ഉ​യ​ർ​ത്ത​ലോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. 7 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ഗാ​ന​ശു​ശ്രൂ​ഷ​യും 7.45 മു​ത​ൽ കാ​ൽ​ക്കാ​ജി സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി ഫാ. ​റോ​ജി മാ​ത്യൂ ന​യി​ക്കു​ന്ന വ​ച​ന ശ്രു​ശ്രൂ​ഷ.

ര​ണ്ടാം തീ​യ​തി വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും, ഗാ​ന​ശു​ശ്രൂ​ഷ​യും, തു​ട​ർ​ന്ന് ഗു​ഡ്ഗാ​വ് യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് പ​ള്ളി വി​കാ​രി ഫാ. ​ബോ​ബി ജോ​ർ​ജ് ന​യി​ക്കു​ന്ന വ​ച​ന ശ്രു​ശ്രൂ​ഷ​യും, 8 മു​ത​ൽ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും ന​ട​ക്കും. ഗ്രീ​ഗോ​റി​യ​ൻ വ​ച​നോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും മോ​ർ ഗ്രി​ഗോ​റി​യോ​സ് ഗാ​യ​ക സം​ഘം ഗാ​ന ശ്രു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ മൂ​ന്നാം തി​യ​തി വൈ​കി​ട്ട് 5.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും, വി. ​കു​ർ​ബാ​ന​യും, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും 7.15 മു​ത​ൽ പെ​രു​ന്നാ​ൾ സ​ന്ദേ​ശ​വും ധ​വ​സ​ന്ത്കു​ഞ്ച് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി ഫാ. ​ശീ​ത​ൾ ഏ​ബ്രാ​ഹാം വി​ദ്യാ​ഭ്യാ​സ അ​വ​ർ​ഡ് ദാ​ന​വും, വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്നോ​ടെ കൊ​ടി ഇ​റ​ക്കി പെ​രു​ന്നാ​ളി​നു സ​മാ​പ​ന​മാ​കും. വി​കാ​രി ഫാ. ​ലി​ജോ വ​ർ​ഗ്ഗീ​സ് പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ണ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ്