സി​എ​ൻ​ഐ മ​ല​യാ​ളം കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം 17ന് ​സ​മാ​പി​ക്കും
Wednesday, November 13, 2019 10:10 PM IST
ന്യൂ​ഡ​ൽ​ഹി: സി​നി സ​ഭ മ​ല​യാ​ളം കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ന​വം​ബ​ർ 17നു ​സ​മാ​പി​ക്കും. രാ​വി​ലെ 10നു ​മ​ന്ദി​ർ മാ​ർ​ഗ ലേ​ഡി ഹാ​ർ​ഡിം​ഗ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ചാ​പ്പ​ലി​ൽ വി. ​കു​ർ​ബാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് ഇ​ട​ക മോ​ഡ​റേ​റ്റ​ർ റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ , ഡ​ൽ​ഹി സി​നി രൂ​പ​ത ബി​ഷ​പ്പ് വാ​രി​സ് കെ. ​മ​സി, ഈ​സ്റ്റ് കേ​ര​ളാ മു​ൻ ബി​ഷ​പ്പ് കെ.​ജി. ഡാ​നി​യേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

വൈ​കി​ട്ട് മൂ​ന്നി​നു മ​ന്ദി​ർ മാ​ർ​ഗ് സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്വി മു​ഖ്യാ​ഥി​തി ആ​യി​രി​ക്കും. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കേ​ര​ളാ സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​ധി​നി​ധി . എ ​സ​ന്പ​ത്ത് , ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ദേ​ശി​യ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കു​രി​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 9810932162

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്