ഹ​രി​നാ​ഗ​ർ സെ​ന്‍റ് ചാ​വ​റ പ​ള്ളി തി​രു​നാ​ളി​ന് 15ന് ​കൊ​ടി​യേ​റും
Thursday, November 14, 2019 10:52 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​ന​ഗ​ർ സെ​ന്‍റ് ചാ​വ​റ കു​ര്യാ​ക്കോ​സ് എ​ലി​യാ​സ് പ​ള്ളി തി​രു​നാ​ളി​ന് വെ​ള്ളി​യാ​ഴ്ച കൊ​ടി​യേ​റും . ന​വം​ബ​ർ 24 ന് ​തി​രു​ന്നാ​ൾ സ​മാ​പി​ക്കും. ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ വി​ശു​ദ്ധ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​വും തി​രു​ന്നാ​ളി​നൊ​പ്പം ആ​ഘോ​ഷി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് കൊ​ടി​യേ​റ്റ്, ദി​വ്യ​ബ​ലി, നൊ​വേ​ന , ല​ദീ​ഞ്ഞ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് റ​വ . ഫാ. ​എ​ബ്ര​ഹാം ചെ​ന്പോ​ട്ടി​ക്ക​ൽ ( വി​കാ​രി, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന ര​വൗൃ​ര​വ , പാ​ലം.). ഞാ​യ​റാ​ഴ്ച ഒ​ഴി​ച്ചു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7 ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​കും. ന​വം​ബ​ർ 17 ന് ​രാ​വി​ലെ 7 ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ, 22 ന് ​മ​ല​ങ്ക​ര ആ​രാ​ധ​നാ​ക്ര​മ​ത്തി​ലും 23ന് ​ല​ത്തീ​ൻ ആ​രാ​ധ​നാ​ക്ര​മ​ത്തി​ലു​മാ​യി​രി​ക്കും ദി​വ്യ​ബ​ലി.

പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ 24 ന് ​രാ​വി​ലെ 9 ന് ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ മു​ഖ്യ കാ​ർ​മ്മി​ക​ൻ ഫാ. ​സ​ണ്ണി വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ(​അ​ഡ്മി​നി​സ്റ്റേ​റ്റ​ർ, ക്രൈ​സ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മ​ന്‍റ്, ഗാ​സി​യാ​ബാ​ദ്, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി സ​മാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്