ഐ​ക്യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചാ​ൽ സു​ഡാ​ൻ സ​ന്ദ​ർ​ശ​നം: മാ​ർ​പാ​പ്പ
Friday, November 15, 2019 11:15 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: തെ​ക്ക​ൻ സു​ഡാ​നി​ലെ പ​ര​സ്പ​രം പോ​ര​ടി​ച്ചു നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ ഐ​ക്യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചാ​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ആം​ഗ്ലി​ക്ക​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് ജ​സ്റ​റി​ൻ വെ​ൽ​ബി​യും ഒ​രു​മി​ച്ച് രാ​ജ്യം സ​ന്ദ​ർ​ശി​ക്കും.

റോ​മി​ൽ ഇ​രു​വ​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് വ​ത്തി​ക്കാ​നാ​ണ് ഈ ​വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ക്ക​ൻ സു​ഡാ​നി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് കി​ർ ന​ൽ​കി​യ ക​ത്ത് രാ​ജ്യ​ത്തി​ന്‍റെ വ​ത്തി​ക്കാ​നി​ലെ പ്ര​തി​നി​ധി അ​ജിം​ഗ് അ​ഡി​യാ​ങ് മാ​രി​ക് ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​പാ​പ്പ​യ്ക്കു കൈ​മാ​റി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ