വൈശാലി സെന്‍റ് ജോൺ പോൾ ഇടവകയിൽ തിരുനാൾ നവംബർ 23, 24 തീയതികളിൽ
Wednesday, November 20, 2019 9:23 PM IST
ന്യൂഡൽഹി: ഇന്ദിരാപുരം വൈശാലി സെന്‍റ് ജോൺ പോൾ ഇടവകയിൽ തിരുനാൾ നവംബർ 23, 24 (ശനി, ഞാ‍യർ) തീയതികളിൽ നടക്കും. 23 നു വൈകുന്നേരം 3 .30 നു കൊടിയേറ്റ് , 4 ന് വിശുദ്ധ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം എന്നിവ നടക്കും. വികാരി ജനറൽ മോൺ. ജോസ് വെട്ടിക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു സ്നേഹവിരുന്നും നടക്കും.

24 നു രാവിലെ 9 .30 നു ലദീഞ്ഞ്, തുടർന്നു ആഘോഷമായ തിരുനാൾ കുർബാന എന്നിവയ്ക്ക് ഫാ. സാന്‍റോ പുതുമനക്കുന്നത്ത് മുഖ്യ കാർമികത്വം വഹിക്കും.

തിരുനാൾ ദിവസങ്ങളിൽ അമ്പ്, കഴുന്ന് (നേർച്ചകാഴ്ചകൾ )സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്