ബംഗളൂരു മലയാളി ഫോറം കുടുംബസംഗമം
Friday, January 3, 2020 3:16 PM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്‍റെ ഏഴാമത് വാർഷിക ജ​ന​റ​ൽ ബോ​ഡി​യും സ​ർ​ഗസൗ​ര​ഭ​വും ഉൾപ്പെടുന്ന കു​ടും​ബസംഗമം ഈമാസം 12 ന് വൈ​കുന്നേരം 3.30 മു​ത​ൽ 7.30 വ​രെ എ​സ്‌ജി ​പാ​ള​യ​യിലെ ക്രൈ​സ്റ്റ് ക​ന്ന​ഡ സ്കൂ​ളി​ൽ ന​ട​ക്കും.

കു​ടും​ബ സം​ഗമ​ത്തോടനുബന്ധിച്ച് വിവിധ ക​ലാപ​രി​പാ​ടികളും തുടർന്നുള്ള അ​ത്താ​ഴവി​രു​ന്നും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്‍റ് അഡ്വ. മെന്‍റോ ഐ​സ​ക്, സെക്രട്ടറി മധു കലമാനൂർ എന്നിവർ അറിയിച്ചു.