സർജാപുര‍‍യിൽ യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയം കൂദാശ ചെയ്തു
Saturday, January 11, 2020 8:02 PM IST
ബംഗളൂരു: സർജാപുരയിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയം കൂദാശ ചെയ്തു. കുത്തഹനഹള്ളി ഗ്രീഗോറിയൻ പാർക്കിൽ നടന്ന ചടങ്ങിൽ യാക്കോബായ സുറിയാനി സഭയുടെ ബാംഗളൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് കൂദാശ കർമം നിർവഹിച്ചു.

തുടർന്നു നടന്ന പൊതുസമ്മേളനം ഭദ്രാസന മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ്, ഫാ. പ്രസാദ്, ഫാ. എം.വി. പൗലോസ്, ഫാ. വർഗീസ് ചെങ്ങനാട്ട്, എന്നിവർ പ്രസംഗിച്ചു.

എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.45ന് പ്രഭാത പ്രാർഥനയും 8.30 നു വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ഷിബു ജോർജ് പുലയത്ത് അറിയിച്ചു.