ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയയുടെ ക്രിസ്മസ് നവവത്സരാഘോഷം 19 ന്
Thursday, January 16, 2020 7:43 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ ,കിദ്വായ് നഗർ ഏരിയയുടെ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 19 നു (ഞായർ) വൈകുന്നേരം 5 മുതൽ ആർകെ പുരം സെക്ടർ 4 -ൽ ഉള്ള ഡിഎംഎ സമുച്ചയത്തിൽ നടക്കും.

പ്രസിഡന്‍റ് കെ. രഘുനാഥ് പരിപാടികൾ ഉദ്ഘാടനം ചൈയ്യും. ഡോ. പയസ് മലേകണ്ടത്തിൽ
സന്ദേശം നൽകും. സെക്രട്ടറി സി. ചന്ദ്രൻ പ്രസംഗിക്കും . ഏരിയ ചെയർമാൻ സാജൻ ചെറിയാൻ അധ്യക്ഷത വഹിക്കും. തുടർന്നു വിവിധ കലാപരിപാടികൾ , കേക്ക് വിതരണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്