എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ശി​ല്പ​ശാ​ല ന​ട​ത്തി
Thursday, February 20, 2020 12:09 PM IST
ബം​ഗ​ളൂ​രു: കേ​ര​ളാ എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബം​ഗ​ളൂ​രു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’മ​ണി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് വെ​ൽ​ത്ത് ക്രി​യേ​ഷ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ബം​ഗ​ളൂ​രു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സി​ലെ ല​ക്ച​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സാ​മ്പ​ത്തി​കോ​പ​ദേ​ഷ്ടാ​വ് സ​യ്ദ് ക്ലാ​സ് ന​യി​ച്ചു. അ​മ്പ​തോ​ളം പേ​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.