ലണ്ടനിൽ മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും വിമലഹൃദയ സമർപ്പണവും ജപമാലയും മാർച്ച് 7 ന്
Thursday, February 27, 2020 7:36 PM IST
ലണ്ടൻ: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയുടെ നേത്രുത്വത്തിൽ "മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും മാർച്ച് 7 നു (ശനി) നടക്കും. രാവിലെ 9 ന് ആരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നിനു സമാപിക്കുന്ന ശുശ്രൂഷകൾക്ക് മരിയൻ മിനിസ്ട്രി സ്പിരിച്വൽ ഡയറക്ടർ ഫാ. ടോമി ഇടാട്ടും ഫാ. ബിനോയി നിലയാറ്റിങ്കലും ഡീക്കൻ ജോയിസും മരിയൻ മിനിസ്ട്രി ടീമും നേതൃത്വം നൽകും.

വലിയ നോമ്പിലൂടെയുള്ള അനുതാപത്തിന്‍റേയും സമർപ്പണത്തിന്‍റെയും സഹനത്തിന്‍റേതുമായ ആല്മീയ തീർഥയാത്രയിൽ കൂടുതലായ ദൈവീക അനുഭവം നുകരുവാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിൽ തിരുവചന ശുശ്രുഷയിൽ പങ്കു ചേർന്ന് കൃപാവരങ്ങൾ പ്രാപിക്കുവാനും അനുഗ്രഹദായകമായ മരിയൻ ശുശ്രുഷകളിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്‌: കെ.ജെ. ജോൺ 07908868448, ജിജി രാജൻ 07865 080689.

St. Theresa of the Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3RA

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ