ബംഗളൂരു: ബംഗളൂരു മലയാളി ഫോറം സീനിയർ വിംഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. പി.എം. ജേക്കബ് ആണ് പുതിയ ചെയർമാൻ. കെ. രാജൻ (വൈസ് ചെയർമാൻ), ഡോ. മൃണാളിനി പദ്മനാഭൻ (കൺവീനർ), ബാബു സക്കറിയ (ജോയിന്റ് കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഇവരെക്കൂടാതെ വിജയൻ തോനൂർ, പി.കെ. ശ്രീധരൻ, സി.എസ്. ബാലകൃഷ്ണൻ, എൻ.എ. രാജു, കെ.ജി.എം. വാര്യർ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.