കൊറോണ : ത്വരിത ടെസ്റ്റ് മെഷീൻ ജർമനി കണ്ടുപിടിച്ചു
Thursday, March 26, 2020 10:42 PM IST
ബർലിൻ: കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം ഭീതിയിൽ കഴിയുന്പോൾ
വൈറസുണ്ടോ എന്നു പരിശോധിച്ചു ഫലം വെളിവാക്കുന്ന ഉപകരണം ജർമനിയിൽ
വികസിപ്പിച്ചെടുത്തു. വെറും രണ്ടര മണിക്കൂറിനുള്ളിൽ കൊറോണ ബാധയുടെ ഫലം
വ്യക്തമാക്കുന്ന മെഷീൻ ഏപ്രിൽ ആദ്യം മാർക്കറ്റുകളിൽ ലഭ്യമാക്കുമെന്നും കന്പനി ചെയർമാൻ
ഡോ. വോൾക്കർ ഡെന്നർ അറിയിച്ചു.

ആഗോള തലത്തിൽ ഓട്ടോമോട്ടീവ് മേഖലയിലെ കന്പനി ഭീമനായ ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായുള്ള ബോഷ് കന്പനിയുടെ മെഡിക്കൽ ടെക്നോളജി വിഭാഗമാണ് ടെസ്റ്റ് മെഷീൻ വികസിപ്പിച്ചെടുത്തത്. വൈറസ് പരിശോധന വേഗത്തിലും സുരക്ഷിതമായും നടത്തുമെന്നാണ് പരന്പരാഗത ജർമൻ കന്പനിയായ ബോഷ് അവകാശപ്പെടുന്നത്.

കൊറോണ രോഗിയുടെ മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഒരു
ചോപ്സ്റ്റിക്ക്(രവീുെശേരസ) ഉപയോഗിച്ച് സാന്പിൾ എടുത്ത് പരിശോധനയ്ക്ക് ആവശ്യമായ
എല്ലാ ഘടകങ്ങളും സജ്ജീകരിച്ച് ഒരു കാർട്രിഡ്ജ് വഴി ഉടനടി വിശകലന ഉപകരണത്തിൽ
ചേർത്തുവെച്ചാണ് ലാബിൽ ടെസ്റ്റ് നടത്തുന്നത്.

ഉപയോക്തൃ സൗഹൃദമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ടെസ്റ്റ് മെഷീനിൽ പരിശോധന നടത്താൻ വിദഗ്ധരുടെ ആവശ്യം വേണ്ടെന്നാണ് കന്പനി പറയുന്നത്. (ചീ െുലരശമഹഹ്യ േൃമശിലറ െമേളള ശെ ിലരലമൈൃ്യ).

24 മണിക്കൂറിനുള്ളിൽ ഒരു ഉപകരണത്തിന് പത്ത് ടെസ്റ്റുകൾ വരെ നടത്താൻ കഴിയും. വിവിധ
ലബോറട്ടറികളിലും സ്റ്റട്ട്ഗാർട്ടിലെ റോബർട്ട് ബോഷ് ഹോസ്പിറ്റലിലും ഇതുവരെ
ഏതാനും ഡസൻ അനലൈസറുകൾ ഉണ്ട്. ഉപകരണങ്ങളുടെ ഉൽപാദനത്തിനായി
സ്റ്റുട്ട്ഗാർട്ടിലെ വൈബ്ലിംഗെനിലുള്ള മെഡിക്കൽ ടെക്നോളജി ലൊക്കേഷനിൽ
ശേഷിയുണ്ടന്നും കന്പനി വ്യക്തമാക്കുന്നു.

നിലവിൽ കൊറോണ ടെസ്റ്റിന്‍റെ ഫലം പുറത്തുവരണമെങ്കിൽ 24 മുതൽ 48 മണിക്കൂർ വരെ
സമയം ആവശ്യമായിരിക്കെ, ഇപ്പോഴത്തെ അടിയന്തര ഘട്ടത്തിൽ ബോഷ് കന്പനിയുടെ
കണ്ടുപിടുത്തം ആശങ്കയിലായിരിക്കുന്ന ആഗോള ജനതയ്ക്ക് അൽപ്പം ആശ്വാസം
പകരുന്നതാണ്.

വൈറസിനെതിരായ പോരാട്ടത്തിലെ നിർണായക ഘടകങ്ങളിലൊന്നാണ്
സമയം. കൊറോണ അണുബാധകൾക്കായി ബോഷ് കന്പനി ദ്രുത പരിശോധന ടെസ്റ്റ് മെഷീൻ
വികസിപ്പിച്ചെടുത്തത് സമയവും പണവും ലാഭിക്കാമെന്നും കന്പനി പറയുന്നു. രണ്ടര
മണിക്കൂറിനുള്ളിൽ അണുബാധ തിരിച്ചറിയാൻ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
ദ്രുതഗതിയിലുള്ള പരിശോധനകൾ ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര
മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചതെന്നും കന്പനി പറയുന്നു.

ഇതുവരെയായി വൈറസിനെതിരെയുള്ള ശക്തമായ പോരാട്ട വിപ്ളവത്തിന്‍റെ അന്തിമ
വിജയമായി ഈ കണ്ടുപിടുത്തത്തെ ലോകം വിശേഷിപ്പിച്ചു.
1886 ൽ സ്ഥാപിതായ ബോഷ് കന്പനിയിൽ ആഗോള തലത്തിൽ 4,09,900
ജോലിക്കാരാണുള്ളത്. സ്റ്റുട്ട്ഗാർട്ടിലെ ബോഷ് കന്പനിയിൽ ഒട്ടനവധി മലയാളികളും
ജോലി ചെയ്യുന്നുണ്ട്. 78 മില്ല്യാർഡ് യൂറോ വിറ്റുവരവുള്ള ബോഷ്
ജർമനിയുടെ മറ്റൊരു ഐക്കണ്‍ കൂടിയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ