"വീ ഷാൽ ഓവർ കം' ഫേസ്ബുക്ക് ലൈവ് പരിപാടി ചരിത്രത്തിലേക്ക്
Wednesday, May 20, 2020 5:34 PM IST
ലണ്ടൻ: ലോക്ക് ഡൗൺ കാലത്ത് ആളുകളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കലാഭവൻ ലണ്ടൻ യുകെയിൽ തുടക്കം കുറിച്ച "WE SHALL OVERCOME' എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രംസൃഷ്ടിച്ച് അൻപതാം ദിവസം പൂർത്തിയാക്കി.

കഴിഞ്ഞ അമ്പതു ദിവസങ്ങളിൽ എഴുപത്തി അഞ്ചിലധികം ലൈവ് പരിപാടികളിൽ ലോകത്തെമ്പാടുമുള്ള നൂറിലധികം ഗായകരും കലാകാരന്മാരുമാണ് രംഗത്തു വന്നത്.

മേയ് 20നു (ബുധൻ) അൻപതാം ദിവസത്തെ ലൈവ് അവതരിപ്പിക്കുന്നത് പ്രശസ്ത മലയാള തമിഴ് ഹിന്ദി പിന്നണി ഗായകനും കമ്പോസറുമായ രാജേഷ് വിജയ് ആണ്, "സ്വപ്നക്കൂട്' എന്ന മലയാള സൂപ്പർഹിറ്റ് സിനിമയിലെ "കറുപ്പിനഴക് " എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജേഷ് വിജയ് യാണ്.

വിവിധ ഭക്ഷകളിലായി ഇരുപതിലധികം സിനിമകളിൽ രാജേഷ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള രാജേഷ് വിജയ് ലോകത്തെമ്പാടുമായി രണ്ടായിരത്തിലധികം സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു തവണ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ രാജേഷ് വിജയ് തിരുവനന്തുപുരം സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമാണ്. ഗായികയായ ഭാര്യ പ്രിയ രാജേഷും പാശ്ചാത്യ സംഗീതത്തിൽ പ്രാവീണ്യം നേടിയ മകൾ ചന്ദന രാജേഷും ഒപ്പം ചേരുന്നു.

ഇന്ന് യുകെ സമയം വൈകുന്നേരം 5ന് (ഇന്ത്യൻ സമയം 9.30 പിഎം ) രാജേഷ് വിജയ് യും കുടുംബവും ഒരുക്കുന്ന മ്യൂസിക്കൽ ലൈവിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.....

www.facebook.com/We-Shall-Overcome-100390318290703