ഡൽഹിയിൽ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു
Sunday, May 24, 2020 8:49 PM IST
ന്യൂഡൽഹി: കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട കോന്നി വള്ളിക്കോട് സ്വദേശിനി അംബിക (46) ആണ് സഫ്‌ദർജംഗ് ഹോസ്പിറ്റലിൽ മരിച്ചത്. കൽറ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.

ഭർത്താവ് മലേഷ്യയിൽ ഖത്തർ എംബസിയിൽ ഉദ്യോഗസ്ഥൻ ആണ്. മക്കൾ: ഭാഗ്യ, അഖിൽ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്