യുക്മ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി
Tuesday, May 26, 2020 1:05 PM IST
ലണ്ടൻ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. പ്രസിഡന്‍റ് മനോജ് കുമാർ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യുക്മ ദേശീയ നിർവാഹക സമിതിയുടേതാണ് തീരുമാനം.

യുക്മ യൂത്ത്, യുക്മ നഴ്സസ് ഫോറം, മറ്റ് യുക്മ പോഷക സംഘടനകൾ എന്നിവയുടെയും യുക്മ ദേശീയ സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്താനിരുന്ന പൊതു പരിപാടികളാണ് റദ്ദാക്കിയത്.

ജൂലൈ 31 നു ശേഷം സർക്കാർ തീരുമാനമനുസരിച്ച് ലോക്ഡൗൺ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയാണെങ്കിൽ ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുന്നതായിരിക്കും.