ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന് പേ​ര് നി​ർ​ദേ​ശി​ക്കാ​ൻ അ​വ​സ​രം
Thursday, June 4, 2020 9:48 PM IST
പ്രെ​സ്റ്റ​ണ്‍: ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന് പേ​ര് നി​ർ​ദേ​ശി​ക്കാ​ൻ അ​വ​സ​രം. ബൈ​ബി​ൾ സം​ബ​ന്ധ​മാ​യ സു​റി​യാ​നി ഭാ​ഷ​യി​ലെ പേ​രു​ക​ളാ​ണ് വേ​ണ്ട​ത്. പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 10 ആ​യി​രി​ക്കും. പേ​ര് നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ അ​വ​രു​ടെ മു​ഴു​വ​ൻ പേ​ര് , മി​ഷ​ൻ/ ഇ​ട​വ​ക എ​ന്നി​വ കൃ​ത്യ​മാ​യി ചേ​ർ​ത്തി​രി​ക്ക​ണം. മ​ത്സ​ര​ത്തോ​ടൊ​പ്പം നി​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത പേ​രി​ന്‍റെ അ​ർ​ത്ഥം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണം ബി​ബ്ലി​ക്ക​ൽ പ്ര​സ​ക്തി എ​ന്നി​വ ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്ക​ണം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

നി​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന പേ​രു​ക​ൾ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​ക്കു​ക ഈ​മെ​യി​ലി​ൽ സ​ബ്ജെ​ക്ട് csmegbonline Bible quiz ​എ​ന്ന് ചേ​ർ​ത്തി​രി​ക്ക​ണം. ആ​ദ്യ​ഘ​ട്ട ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ൾ ആ​റാം തീ​യ​തി ന​ട​ക്കു​ന്ന പ്രാ​ക്ടീ​സ് ടെ​സ്റ്റി​ൽ യോ​ഗ്യ​ത നേ​ടി​യ​ത്. ജൂ​ണ്‍ 10 ആ​ണ് ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ജൂ​ണ്‍ 6ന് ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് 10ന് ​ന​ട​ക്കു​ന്ന പ്രാ​ക്ടീ​സ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും.

പ​തി​മൂ​ന്നാം തി​യ​തി മു​ത​ൽ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. അ​ഭി​വ​ന്ദ്യ സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ​യും വി​കാ​രി ജ​ന​റാ​ൾ​മാ​രു​ടെ​യും മ​റ്റു വൈ​ദീ​ക​രു​ടെ​യും അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ രൂ​പ​ത സ​മൂ​ഹം ഒ​ന്നി​ച്ച് ഈ ​വ​ലി​യ ബൈ​ബി​ൾ പ​ഠ​ന​മ​ത്സ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള യൂ​സ​ർ നെ​യി​മും പാ​സ്വേ​ർ​ഡും അ​വ​രു​ടെ രെ​ജി​സ്റ്റ​ഡ് ഇ​മെ​യി​ലി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും . മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ഈ ​വെ​ബ്സൈ​റ്റ് http://smegbbiblekalotsavam.com/?page_id=595 സ​ന്ദ​ർ​ശി​ക്കു​ക​യോ ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ബൈ​ബി​ൾ ക്വി​സ്. പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ