ഫരീദാബാദ് രൂപത പ്രീമാര്യേജ് ഓൺലൈൻ കോഴ്സ് നടത്തി
Monday, June 15, 2020 6:29 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നിർദ്ദേശപ്രകാരം ഫരീദാബാദ് രൂപത ഫാമിലി അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിൽ ഫരീദാബാദ് രൂപതയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി ഓൺലൈൻ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് സംഘടിപ്പിച്ചു.

ഫരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻ വീട്ടിൽ, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ബെന്നി പാലാട്ടി, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ജിന്‍റോ റ്റോം, കോഓർഡിനേറ്റർ വിൻസെന്‍റ് തോമസ്, ഫാ. മാർട്ടിൻ പാലമറ്റം, ഫാ. ലൈജു ഒസിഡി, ജോർജ് ആൻഡ്രൂസ്, അഡ്വ. ഡെൻസൻ , ഡോ. ഷാന്‍റി എന്നിവർ ക്ലാസുകൾ എടുത്തു.

ജൂൺ 13, 14 ദിവസങ്ങളിൽ നടന്ന ഓൺലൈൻ കോഴ്സിൽ വിവിധ ഇടങ്ങളിൽ നിന്നായി ഇരുപതോളം യുവജനങ്ങൾ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്