ഫ്രഞ്ച് സമ്പദ് വ്യവസ്ഥ പരിസ്ഥിതി സൗഹാര്‍ദപരമാക്കാന്‍ 15 ബില്യൺ പദ്ധതിയുമായി മാക്രോണ്‍
Friday, July 3, 2020 9:04 PM IST
പാരീസ്: ഫ്രഞ്ച് സമ്പദ് വ്യവസ്ഥയെ പരിസ്ഥിതി സൗഹൃദപരമാക്കുന്നതിന് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ 15 ബില്യൺ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. രണ്ടു വര്‍ഷം കൊണ്ടാണ് ഇത്രയും തുകയുടെ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി പാര്‍ലമെന്‍റില്‍ പ്രത്യേകം നിയമം കൊണ്ടുവരുമെന്നും മാക്രോണ്‍ വ്യക്തമാക്കി.

ഗതാഗത, നിര്‍മാണ രംഗങ്ങള്‍ പരമാവധി പരിസ്ഥിതി സൗഹാര്‍ദമാക്കാനും ഭാവിക്കായുള്ള വ്യവസായങ്ങളിലുമാണ് നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും നടത്തുക എന്നും മാക്രോണ്‍ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ