അയര്‍ലൻഡില്‍ മട്ടാഞ്ചേരി സ്വദേശി നിര്യാതനായി
Wednesday, July 8, 2020 7:05 PM IST
ഡബ്ലിന്‍: ഗോള്‍വേ ട്യൂമില്‍ താമസക്കാരനായ എറണാകുളം മട്ടാഞ്ചേരി താഴ്ശേരിയിൽ ജോര്‍ജ് ജോസ് വര്‍ഗീസ് (ലിജു- 52 ) നിര്യാതനായി. ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സ
യിലായിരുന്നു.

മട്ടാഞ്ചേരി ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ലൈഫ് ഇടവകാംഗമായ ലിജു 15 വര്‍ഷം മുന്പാണ് അയര്‍ലൻഡിലേക്ക് കുടിയേറിയത്.

ഗാൽവേ ട്യുo ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജിയാണ് ഭാര്യ. മകള്‍: അലാന മരിയ .

സംസ്‌കാരം ജൂലൈ 10നു വെള്ളി) അയർലൻഡിൽ. പൊതുദർശനം ഒന്പതിന്.

ഗോള്‍വേ സെന്‍റ് തോമസ് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ കാർമികത്വത്തിൽ പ്രാർഥന ശുഷ്രൂഷകൾ നടത്തി.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ