സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്‍റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന് (ശനിയാഴ്ച)
Saturday, July 11, 2020 2:25 PM IST
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ബൈബിൾ അപ്പൊസ്‌റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന് (ശനിയാഴ്ച) നടക്കും .

നാല് ആഴ്ചകളിലായിട്ടാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ നടക്കുക . രണ്ടാം റൗണ്ടിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന അമ്പതുശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും .ആഗസ്റ് 29 തിന് ഫൈനൽ മത്സരം നടത്തപ്പെടും . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും പഠന ഭാഗങ്ങൾ അറിയുവാനും ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക . ഓരോ ആഴ്ചയിലേയും മത്സരങ്ങൾക്കുശേഷം ആ ആഴ്ചയിലെ പ്രഥമസ്ഥാനം നേടിയവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസ്ദ്ധീകരിക്കുന്നതാണെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ