ഫാ. ബോബി ജോസ് കട്ടികാടിന്‍റെ ആത്മീയ പ്രഭാഷണം അയർലൻഡിൽ
Sunday, July 12, 2020 11:38 AM IST
ഡബ്ലിൻ: 'ഗുരുചരണം' എന്ന ശാലോം ടിവി യിലെ ആത്മീയ പ്രഭാഷണ പരമ്പര നയിക്കുന്ന പ്രസിദ്ധ ധ്യാന ഗുരു റവ. ഫാ. ബോബി ജോസഫ് കട്ടികാട് കപ്പൂച്ചിൻ അയർലണ്ടിലെ മലയാളി സമൂഹവുമായി സംവദിക്കുന്നു. കപ്പൂച്ചിൻ സന്യാസ സഭാഗമായ ഈ ജനപ്രിയ വൈദീകൻ തത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ്. ക്രിസ്തീയ തത്വചിന്ത പ്രമേയമാക്കി നിരവധി പുസ്തകങ്ങൾ അദ്ദേഹം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജൂലൈ 12-നു ഞായറാഴ്ച വൈകിട്ട് 7:15ന് സൂം മീറ്റിംഗിലൂടെ ബോബി അച്ചന്‍റെ പ്രഭാഷണം ശ്രവിക്കാൻ സൗകര്യം ഒരുങ്ങുന്നു. ഈ 'കോവിഡ്' കാലഘട്ടത്തിലെ ദൈവീക പദ്ധതിയെക്കുറിച്ച് അച്ചൻ സംസാരിക്കുന്നു. Meeting ID: 833 4291 5052, Password: A49661

സൂം മീറ്റിങ്ങിൽ പങ്കെടുത്ത് അച്ചൻറെ പ്രഭാഷണം ശ്രവിക്കുവാൻ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

റിപ്പോർട്ട് : ജയ്സൺ ജോസഫ്