ഇ​ന്ത്യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ യു​കെ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, July 15, 2020 11:10 PM IST
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ​വം​ശ​ജ​നാ​യ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൈ​ലാ​ഷ് ബു​ദ്വാ​ർ (88) യു​കെ​യി​ൽ കോ​വി​ഡ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബി​ബി​സി വേ​ൾ​ഡ് സ​ർ​വീ​സി​ന്‍റെ ഹി​ന്ദി​വി​ഭാ​ഗ​ത്തി​ന്‍റെ മു​ൻ മേ​ധാ​വി​യാ​ണ് അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ ജേ​ണ​ലി​സ്റ്റ​സ് അ​സോ​സി​യേ​ഷ​നി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളി​ലൊ​രാ​ളു​മാ​യി​രു​ന്നു.

ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​ണി​ലെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. റേ​ഡി​യോ​യി​ലെ​യും ടെ​ലി​വി​ഷ​നി​ലെ​യും സ്ഥി​രം ക​മ​ന്േ‍​റ​റ്റ​റാ​യി​രു​ന്ന കൈ​ലേ​ഷ് ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ, നാ​ഷ​ണ​ൽ റേ​ഡി​യോ നെ​റ്റ്വ​ർ​ക്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ