ജിജോ ജോയി നിര്യാതനായി
Saturday, July 25, 2020 6:50 PM IST
ന്യൂഡൽഹി: നെബ്സറായ് പര്യാവരൻ കോംപ്ലക്സ്, ജെ ബ്ലോക്കിൽ ജോയി യോഹന്നാന്‍റേയും മോനിയുടെ മകൻ ജിജോ (22) നിര്യാതനായി. സംസ്കാരം ജൂലൈ 26 നു (ഞായർ) ഉച്ചയ്ക്ക് ഒന്നിന് ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നെബ്സാറായ് സെന്‍റ് മേരീസ് മലങ്കര കാത്തലിക് കത്തീഡ്രൽ ദേവാലയത്തിൽ.

പരേതൻ അടൂർ തുവയൂർ സൗത്ത് മുള്ളംകാട്ടിൽ വടക്കേതിൽ കുടുംബാംഗം. സഹോദരൻ: ജിനു.

പൊതുദർശനത്തിനെത്തുന്നവർ സർക്കാരിന്‍റെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്