പരുമല തിരുമേനിയുടെ 118-ാമത് ഓർമ്മപ്പെരുന്നാൾ
Sunday, November 1, 2020 3:19 PM IST
മീററ്റ് : പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മീററ്റ്, പോക്കറ്റ് എ, സ൪ദാന പൂരി, ഫേസ് 2 ൽ സ്ഥിതി ചെയ്യുന്ന മാ൪ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ 118-ാംമത് ഓർമ്മപ്പെരുന്നാൾ നവംബര്‍ 1 മുതൽ 8 വരെ നടക്കുന്നു.

ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ. യാക്കൂബ് ബേബി പെരുന്നാൾ കോടിയേറ്റ് നടത്തി.

റിപ്പോർട്ട്: ഷിബി പോൾ