ഗു​ഡ്ഗാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല​പൂ​ജ​ക​ൾ
Thursday, November 12, 2020 10:07 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ൾ ന​വം​ബ​ർ 16 തി​ങ്ക​ളാ​ഴ്ച (1196 വൃ​ശ്ചി​കം 01) മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭി​ക്കും. അ​ന്നേ ദി​വ​സം അ​ഷ്ടാ​ഭി​ഷേ​ക​വും ന​ട​ക്കും.

മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ളു​ടെ മു​ന്നോ​ടി​യാ​യി 15ന് ​ഞാ​യ​റാ​ഴ്ച്ച വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ദ​യാ​സ്ത​മ​യ പൂ​ജ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വ​ഴി​പാ​ടു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​മാ​യി 0124-4004479, 9313533666 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി