ഡിഎംസി കേരളപ്പിറവി ആഘോഷവും ആദരിക്കൽ ചടങ്ങും നടത്തി
Tuesday, November 17, 2020 8:44 PM IST
ന്യൂഡൽഹി: ഡിഎംസി കേരളപ്പിറവി ആഘോഷവും ആദരിക്കൽ ചടങ്ങും നടത്തി. ജോയ് വാഴയിൽ ഐഎഎസ് മുഖ്യാതിഥിയായിരുന്നു. രക്ഷധികാരികളായ ഡോ. ആനന്ദ് ബോസ് ഐഎഎസ്, ജസ്റ്റിസ് സി.എസ്. രാജൻ, ഡോ. എ.വി. അനൂപ് എന്നിവരെ കൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഡിഎംസിയെ പ്രതിനിധീകരിച്ചു വിശിഷ്ട വ്യക്തികൾ ആശംസകൾ നേർന്നു സംസാരിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അന്പതിൽപരം സമ്പൂജ്യരായ ആതുര സേവനരംഗത്തു പ്രവർത്തിക്കുന്ന നഴ്സസ്, ഡോക്ടേഴ്സ് , മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ക്രമാസമാധാനപാലകർ , സംഘടനകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ദീപ മനോജ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി. ജയരാജ്‌, വൈസ് പ്രസിഡന്‍റ് സുരേഷ് നായർ, മഹിളാവിഭാഗം കോഓർഡിനേറ്റർ രാജേശ്വരി ത്യാഗരാജൻ, ട്രഷറർ സുരേഷ് കുമാർ, നാഷണൽ കോഓർഡിനേറ്റർമാരായ ബെൻസി ജോർജ്, ഷാജു പി. മാത്യു എന്നിവർ പ്രസംഗിച്ചു.
ഡിഎംസി ഗ്ലോബൽ കോഓർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്തു തയാറാക്കിയ ഈ കരവിരുന്നിൽ ആതിര മുരളി അവതാരിക ആയിരുന്നു. ജോയിന്‍റ് സെക്രട്ടറി ഫാ. ഷിജു ജോർജ് നന്ദി പറഞ്ഞു. തുടർന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാ പരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്