ഡൽഹിയിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
Thursday, November 19, 2020 8:26 PM IST
ന്യൂഡൽഹി : കോവിഡ് ബാധിച്ചു vasanthkunj സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഡൽഹിയിൽ മരിച്ചു. സൗത്ത് ഡൽഹി കിഷൻ ഗെഡിൽ താമസിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഇസായൻ പത്രോസ് (ജെയിംസ് - 55 ) വ്യാഴാഴ്ച പുലർച്ചെ മരിച്ചത്.

സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മംഗോൾപുരി സെമിത്തേരിയിൽ നടത്തി .

ഭാര്യ: അനില. മക്കൾ: ആനി , ആമിൻ ( ഇരുവരും വിദ്യാർഥികൾ).