യുകെയില്‍ സന്ദര്‍ശനത്തിനെത്തി മരിച്ച ഉഴവൂര്‍ സ്വദേശിയുടെ സംസ്‌കാരം തിങ്കളാഴ്ച
Saturday, November 28, 2020 4:05 PM IST
എസക്‌സ്: മകനെ സന്ദര്‍ശിക്കുവാനായി യുകെയില്‍ എത്തി മരിച്ച ഉഴവൂര്‍ കരുനെച്ചി കൊരട്ടിക്കുന്നേല്‍ കെ.എസ് ലക്ഷമണന്‍ നായരുടെ സംസ്‌കാരം ഈ വരുന്ന 30 -ാം തീയതി തിങ്കളാഴ്ച കോവിഡ് നിയന്ത്രണങ്ങളോടെ യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ നടക്കൂം. വളരെക്കാലം വില്ലേജ് ഓഫീസറായി സേവനമനൂഷ്ഠിച്ചിരുന്ന ലക്ഷമണന്‍ നായര്‍ കഴിഞ്ഞ മാസം 28 ാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചെംസ്‌ഫോര്‍ഡില്‍ മരണമടഞ്ഞത്. ഭാര്യ സുശീലയോടൊപ്പം താമസിക്കുന്ന മകന്‍ അനൂപിനേയും കുടുംബത്തേയും സന്ദര്‍ശിക്കുവാനായി എത്തിയതായിരുന്നൂ പരേതന്‍.

ഭാര്യ സുശീല കുര്യനാട് മുടക്കിയില്‍ കുടൂംബാഗം, മക്കള്‍: അനൂപ് (സീനിയര്‍ സോഷ്യല്‍ വര്‍ക്കര്‍, ചെംസ്‌ഫോര്‍ഡ്,യുകെ, അഞ്ജു. മരുമക്കള്‍: ചിത്ര പോങ്ങവന ആര്‍പ്പൂക്കര, ബ്രൂംഫീല്‍ഡ് എന്‍ എച്ച് എസ്, (യുകെ), അനൂപ് കുമാര്‍ (യു എസ് ടി ഗ്ലോബല്‍ ടെക്‌നോപാര്‍ക്ക്. സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്‍ നായര്‍ (റിട്ട സബ് റെജിസ്ട്രാര്‍), കെ എസ് ശശിധര്‍ നായര്‍ (റിട്ട അദ്ധ്യാപകന്‍), ഭാര്‍ഗ്ഗവി നാരായണന്‍.

യുകെ സര്‍ക്കാര്‍ അനൂശാസിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കൂം സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ചെംസ്‌ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷിജു ജോസും അനൂ ജോസും, എസക്‌സ് ഹിന്ദു സമാജത്തെ പ്രതിനിധീകരിച്ച് ഷനില്‍ അനംഗ്രത്തൂം അനീഷ് അശോകൂമാകൂം ദര്‍ശനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

അന്ത്യോപചാരം അര്‍പ്പിക്കൂന്നതിനായി സംസ്‌കാര ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ തിങ്കളാഴ്ച ലഭ്യമാണ്.

https://www.youtube.com/watch?v=EyNyKnnUROQ&feature=youtu.be