ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ സീറോ മലബാർ പള്ളിയിൽ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി
Monday, November 30, 2020 5:22 PM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ സീറോ മലബാർ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ നൂറുദിന തിരുനാളിനോടനുബന്ധിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.

രാവിലെ ഏഴിന് രമേശ്നഗർ, റാണി ബാഗ് പഞ്ചാബി ബാഗ്, സിആർപിഎഫ് ക്യാമ്പ്, വികാസ് പുരി, പഞ്ചിംവിഹാർ, ആർജി ബ്ലോക്ക്, ടാഗോർ ഗാർഡൺ സെൺട്രൽ സ്കൂൾ, ശിവാജി എൻക്ലേവ്, വിശാൽ എൻക്ലേവ്, വിശാൽ കുഞ്ച്, എബിസി ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പ്രദക്ഷിണം നടത്തി.

പ്രദക്ഷിണത്തിന് ഫാ. ലിറ്റോ ചെറുവള്ളിൽ, കൈക്കാരന്മാർ ജെറോം ഫെർണാണ്ടസ്, വർഗീസ് തോമസ്, തിരുനാൾ കമ്മിറ്റി കൺവീനർ പി.എ. ജോൺ ഇടവകാംഗങ്ങൾ ടോമി തോമസ്, പി.എ. ബെന്നി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്