സിഡ്നി: ഏറെ വ്യത്യസ്തമായി ഓസ്ട്രേലിയയിൽ നിന്നും ഒരു ക്രിസ്മസ് ഗാനമൊരുങ്ങുന്നു . സൗണ്ട് വൈബ്സ് സ്റ്റുഡിയോസ് നിർമിക്കുന്ന ’വെള്ളിനിലാവിലെ വെള്ളിനക്ഷത്രം’ എന്ന ഈ ഗാനത്തിന്റെ വരികൾ ഷീന ജോണും സംഗീതം ഷിബു എബ്രഹാമും നിർവഹിച്ചിരിക്കുന്നു.
നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഈ സഖ്യത്തിന്റെ ഏറ്റവും പുതിയ ഗാനമാണിത് . മലയാളത്തിന്റെ ഗായിക ജെൻസി ആന്റണിയുടെ മകളായ നുബിയ ലിജോയാണ് ഈ ഗാനം ആലപിക്കുന്നത് . വ്യത്യസ്തമായ ശബ്ദത്തിനുടമയായ നുബിയയുടെ ആദ്യ ഗാനമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗാനമായിരിക്കും എന്നു കരുതപ്പെടുന്നു. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന നുബിയ ഇപ്പോൾ സിഡ്നിയിൽ സ്ഥിര താമസക്കാരിയാണ്. സൗണ്ട് വൈബ്സ് സ്റ്റുഡിയോയിൽ റെക്കോർഡിംഗ് പൂർത്തിയായ ഗാനത്തിന്റെ ഓർക്കസ്ട്രേഷനും മാസ്റ്ററിംഗും നിർവഹിച്ചിരിക്കുന്നത് സജു രാമഞ്ചിറയാണ്. സുരേഷ് പോക്കാട്ട് ഫോട്ടോഗ്രാഫിയും അരുണ്‍ ഹരീന്ദ്രൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഗാനം ഈ വാരാന്ത്യത്തിൽ പുറത്തിറങ്ങും.