ഡിഎംഎ ജനക് പുരി ഏരിയക്ക് പുതിയ നേതൃത്വം
Friday, December 18, 2020 8:39 PM IST
ന്യൂ ഡൽഹി: ഡിഎംഎ ജനക് പുരി ഏരിയക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വർഗീസ് പി. മാമ്മൻ (ചെയർമാൻ), ജി. തുളസീധരൻ (വൈസ് ചെയർമാൻ), ജോർജ് ജോസഫ് (ജോസ് കാപ്പൻ- സെക്രട്ടറി ), സി. പ്രദീപ് കുമാർ , ടോമി എബ്രഹാം (ജോയിന്‍റ് സെക്രട്ടറിമാർ), കെ.എൽ. റെജിമോൻ (ട്രഷറർ), സി.ഡി. ജോസ് (ജോയിന്‍റ് ട്രഷറർ), ബി. സജി (ഇന്‍റേണൽ ഓഡിറ്റർ), ജെസി ഹരി (വിമെൻസ് വിംഗ് കൺവീനർ), ബിൻസി ഗിരീഷ്, ത്രേസ്യാമ്മ (വിമെൻസ് വിംഗ് ജോയിന്റ് കൺവീനർമാർ) എന്നിവരെയും 30 നിർവാഹക സമിതി അംഗങ്ങളെയും വിമെൻസ് വിംഗ് നിർവാഹക സമിതിലേക്ക് 16 പേരെയും 74 ജനറൽ കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഡിസംബർ 13-ന് ജനക് പുരി സി-2/എ ബ്ളോക്കിലെ മഹാരാജാ അഗ്രസെൻ ഭവനിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റും ജനക് പുരി ഏരിയ തെരെഞ്ഞെടുപ്പ് സബ്‌കമ്മിറ്റി കൺവീനറുമായ കെ.ജി. രാഘുനാഥൻ നായർ, അംഗങ്ങളായ വൈസ് പ്രസിഡന്‍റ് മണികണ്ഠൻ കെ.വി., അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രെഷറർ മാത്യു ജോസ്, നിർവാഹക സമിതി അംഗവും സഹായ ഹസ്‌തം കൺവീനറുമായ എൻ.സി. ഷാജി എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകിയത്. അഡ്വ. കെ തോമസ് ആയിരുന്നു വരണാധികാരി.

റിപ്പോർട്ട്: പി.എൻ. ഷാജി