ഫാ. ​അ​ബ്ര​ഹം ചെ​ന്പോ​ട്ടി​ക്ക​ലി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, January 6, 2021 10:24 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ നി​ന്ന് നാ​ലു​വ​ർ​ഷ​ത്തെ സ്ത്യു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് ശേ​ഷം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 അ​സം​പ്ഷ​ൻ ഫൊ​റോ​നാ പ​ള്ളി​യി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​കു​ന്ന റ​വ. ഫാ. ​അ​ബ്ര​ഹം ചെ​ന്പോ​ട്ടി​ക്ക​ലി​ന് ഇ​ട​വ​ക ജ​ന​ങ്ങ​ൾ സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഞാ​യ​റാ​ഴ്ച​ത്തെ വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ഫ്സി.​സി. പ്രൊ​വി​ൻ​ഷ​ൽ റ​വ. സി. ​ലി​ൻ​സാ പോ​ൾ, തോ​മ​സ് ളൂ​യി​സ്, കു​രു​വി​ള തോ​മ​സ്, എം.​എം. ജോ​സ​ഫ്, റ​ജീ​നാ മാ​ത്യു, റി​ന്‍റു രാ​ജു, റ​ജി തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഗാ​യ​ക​സം​ഘം അ​ച്ച​ന് മം​ഗ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന് ഗാ​നം ആ​ല​പി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ഫാ. ​അ​ബ്ര​ഹാം ത​നി​ക്ക് ന​ൽ​കി​യ സ്നേ​ഹ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ഇ​ട​വ​ക ജ​ന​ങ്ങ​ൾ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്