ഡിഎംഎയുടെ ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 ന്
Friday, January 8, 2021 7:56 PM IST
ന്യൂ ഡൽഹി: ഡിഎംഎയുടെ ക്രിസ്‌മസ്‌ - പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്പതിന് (ശനി) ഉച്ചകഴിഞ്ഞു മൂന്നു മുതൽ വിവിധ ഏരിയകൾ പങ്കെടുക്കുന്ന കരോൾ ഗാന മത്സരത്തോടെ ആരംഭിക്കും.

വൈകുന്നേരം 5.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

വിവരങ്ങൾക്ക്: സി. ചന്ദ്രൻ (ജനറൽ സെക്രട്ടറി), കെ.ജെ. ടോണി (കൺവീനർ) 8800398979, 9810791770 .

റിപ്പോർട്ട്: പി.എൻ. ഷാജി