ജ​നി​ത​ക​മാ​റ്റം​ വ​ന്ന കോ​വി​ഡ് യു​കെ​യി​ല്‍ നി​ന്ന് 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ഡ​ബ്ല്യൂ​എ​ച്ച്ഒ
Wednesday, January 13, 2021 11:44 PM IST
ല​ണ്ട​ന്‍: യു​കെ​യി​ല്‍ ക​ണ്ടെ​ത്തി​യ ജ​നി​ത​ക​മാ​റ്റം വ​ന്ന കോ​വി​ഡ് വ​ക​ഭേ​ദം 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യൂ​എ​ച്ച്ഒ). ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും മ​റ്റൊ​രു കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​കോ​വി​ഡ്20 രാ​ജ്യ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ വെ​ളി​പ്പെ​ടു​ത്തി.

ബ്രി​ട്ട​നി​ല്‍ ക​ണ്ടെ​ത്തി​യ വി​ഒ​സി 202012/01 വ​ക​ഭേ​ദ​ത്തെ​പ്പ​റ്റി 2020 ഡി​സം​ബ​ര്‍ 14 നാ​ണ് ആ​ദ്യം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ട്ട​ത്. അ​തി​ന​കം 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു ക​ഴി​ഞ്ഞു.

വൈ​റ​സ് ബാ​ധി​ക്കു​ന്ന​വ​രു​ടെ പ്രാ​യ​വും ലിം​ഗ​വും മ​റ്റ് വ​ക​ഭേ​ദ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​ണ്. എ​ന്നാ​ല്‍ വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണെ​ന്നാ​ണ് സ​മ്പ​ര്‍​ക്കം ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഡി​സം​ബ​ര്‍ 18 ന് ​ക​ണ്ടെ​ത്തി​യ 501വൈ.​വി2 വ​ക​ഭേ​ദം 20 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ല്‍ പു​തി​യ വ​ക​ഭേ​ദം മു​ന്‍​പു​ള്ള​തി​നെ​ക്കാ​ള്‍ അ​തി​വേ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.