കോവിഡിനെ അതിജീവിച്ച് 117 വയസുള്ള സിസ്റ്റർ ആൻഡ്രെ; യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി
Wednesday, February 10, 2021 11:49 PM IST
പാ​​​രീ​​​സ്: ​​​യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കൂ​​​ടി​​​യ വ്യ​​​ക്തി​​​യാ​​​യ ഫ്ര​​​ഞ്ച് ക​​​ന്യാ​​​സ്ത്രീ സി​​​സ്റ്റ​​​ർ ആ​​​ൻ​​​ഡ്രെ കോ​​​വി​​​ഡി​​​നെ അ​​​തി​​​ജീ​​​വി​​​ച്ചു. 117-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​നു തൊ​​ട്ടുമു​​ന്പാ​​ണ് സി​​​സ്റ്റ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​ത്.

തെ​​​ക്ക​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ ടു​​​ളോ​​​ണി​​​ൽ സെ​​​ന്‍റ് കാ​​​ത​​​റീ​​​ൻ ലേ​​​ബ​​​ർ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ഹോ​​​മി​​​ലാ​​​ണ് സി​​​സ്റ്റ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. അ​​​ന്ധ​​​യാ​​​യ ഇ​​​വ​​​ർ​​​ക്ക് വീ​​​ൽ​​​ചെ​​​യ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​വും വേ​​​ണം.

ജ​​​നു​​​വ​​​രി 16ന് ​​​കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യി. പ​​​ക്ഷേ, രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളൊ​​​ന്നും കാ​​​ണി​​​ക്കാ​​​തി​​​രു​​​ന്ന സി​​​സ്റ്റ​​​ർ അ​​​നാ​​​യാ​​​സ​​​മാ​​​യി രോ​​​ഗ​​​ത്തെ നേ​​​രി​​​ട്ടു. രോ​​​ഗം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നു​​​പോ​​​ലും താ​​​ൻ അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് അ​​​വ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​ത്.

സി​​​സ്റ്റ​​​ർ ആ​​​ൻ​​​ഡ്രെ രോ​​​ഗ​​​ത്തെ ഒ​​​ട്ടും പേ​​​ടി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന് കെ​​​യ​​​ർ ഹോ​​​മി​​​ന്‍റെ വ​​​ക്താ​​​വ് ഡേ​​​വി​​​ഡ് ടാ​​​വെ​​​ല്ല പ​​​റ​​​ഞ്ഞു. മ​​​റ്റു​​​ള്ള​​​വ​​​രെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​വ​​​ർ​​​ക്ക് ഉ​​​ത്ക​​​ണ്ഠ. ഇ​​​ന്നാ​​​ണ് സി​​​സ്റ്റ​​​റി​​​ന്‍റെ ജ​​​ന്മ​​​ദി​​​നം. 1904 ഫെ​​​ബ്രു​​​വ​​​രി 11നു ​​​ജ​​​നി​​​ച്ച സി​​​സ്റ്റ​​​ർ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കൂ​​​ടി​​​യ ര​​​ണ്ടാ​​​മ​​​ത്തെ വ്യ​​​ക്തി​​​യു​​​മാ​​​ണ്.