ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ വി​ഭൂ​തി തി​രു​നാ​ൾ
Monday, February 15, 2021 10:53 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ ഫെ​ബ്രു​വ​രി 15 തി​ങ്ക​ളാ​ഴ്ച വി​ഭൂ​തി തി​രു​നാ​ൾ താ​ല ഫെ​ട്ട​ർ​കെ​യി​ൻ ച​ർ​ച്ച് ഓ​ഫ് ഇ​ൻ കാ​ർ​നേ​ഷ​നി​ൽ ആ​ച​രി​ക്കു​ന്നു. ഫെ​ബ്രു​വ​രി 14 ഞാ​യ​റാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​മു​ത​ൽ അ​ൻ​പ​ത് നോ​ന്പ് (വ​ലി​യ നോ​ന്പ്) ആ​രം​ഭി​ക്കു​ന്നു. സീ​റോ മ​ല​ബാ​ർ ക്ര​മ​മ​നു​സ​രി​ച്ച് അ​ൻ​പ​ത് നോ​ന്പി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 4.30 മു​ത​ൽ ആ​രാ​ധ​ന​യും നോ​ന്പ് ഒ​രു​ക്ക സ​ന്ദേ​ശ​വും. തു​ട​ർ​ന്ന് അ​നു​താ​പ ശു​ശ്രൂ​ഷ, 6ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​ഭൂ​തി തി​രു​ക​ർ​മ്മ​ങ്ങ​ളും ന​ട​ത്ത​പ്പെ​ടു​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഫാ. ​ജി​സ​ൻ പോ​ൾ വേ​ങ്ങാ​ശേ​രി​യാ​ണ് സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി തി​രു​ക​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. താ​ഴെ​കൊ​ടു​ത്തി​രി​ക്കു​ന്ന യു​ടൂ​ബ് ലി​ങ്കി​ലൂ​ടെ https://youtu.be/NA7ifvh1u88 തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ