ആ​രാ​വ​ല്ലി പ​രി​ശു​ദ്ധ വ​ട്ട​ശേ​രി​ൽ തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, February 22, 2021 11:15 PM IST
ഹ​രി​യാ​ന/ ന്യൂ​ഡ​ൽ​ഹി: ആ​രാ​വ​ല്ലി പ​രി​ശു​ദ്ധ വ​ട്ട​ശേ​രി​ൽ തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​രാ​വ​ള്ളി മാ​ർ ഡ​യ​നീ​ഷ​സ് ചാ​പ്പ​ലി​ൽ ശ​നി​യാ​ഴ്ച കൊ​ടി​യേ​റി. ച​ട​ങ്ങു​ക​ൾ​ക്ക് ഫ​രീ​ദാ​ബാ​ദ് സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഷാ​ജി മാ​ത്യൂ​സ് നേ​തൃ​ത്വം ന​ൽ​കി. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ, അ​രാ​വ​ല്ലി റി​ട്രീ​റ് സെ​ന്‍റ​ർ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ജോ​ണ്‍, ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ പ​ള്ളി വി​കാ​രി ഫാ. ​ജി​ജോ പു​തു​പ്പ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഈ ​മാ​സം 27, 28 തീ​യ​തി​ക​ളി​ൽ പെ​രു​നാ​ൾ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.​

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ