പെ​ർ​ത്ത് റോ​യ​ൽ ചാ​ന്പ്യ​ൻ​സ് ക​പ്പ്: സ​തേ​ണ്‍​സ്പാ​ർ​ട്ട​ൻ ജേ​താ​ക്ക​ളാ​യി
Monday, February 22, 2021 11:23 PM IST
പെ​ർ​ത്ത് : വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത് റോ​യ​ൽ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത്ര​ണ്ടോ​ളം മ​ല​യാ​ളി ക്രി​ക്ക​റ്റ് ക്ല​ബു​ക​ൾ പ​ങ്കെ​ടു​ത്ത പെ​ർ​ത്ത് മ​ല​യാ​ളി​ക​ളു​ടെ AICE RCL T20-2021 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റ് ഫൈ​ന​ൽ മ​ത്സ​രം ഫോ​റ​സ്റ്റ് ഫീ​ൽ​ഡി​ലു​ള്ള ഹാ​ർ​ട്ട് ഫീ​ൽ​ഡ് പാ​ർ​ക്കി​ൽ ഫെ​ബ്രു​വ​രി 21 ഞാ​യ​റാ​ഴ്ച ന​ട​ന്നു. ഫൈ​ന​ലി​ൽ റോ​യ​ൽ വാ​രി​യേ​ഴ്സി​നെ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സ​തേ​ണ്‍ സ്പാ​ർ​ട്ട​ൻ​സ് ചാ​ന്പ്യന്മാരാ​യി.

ജ​യ്ക് ആ​ണ് ക​ളി​യി​ലെ കേ​മ​ൻ. ചാ​ന്പ്യ​ൻ​മാ​രാ​യ​വ​ർ​ക്ക്-2000 ഡോ​ള​ർ, റ​ണ്ണേ​ഴ്സ് അ​പ്പി​ന് 1000 ഡോ​ള​ർ മൂ​ന്നാ​മ​തെ​ത്തി​യ​വ​ർ​ക്ക് 500 ഡോ​ള​ർ വി​തം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും കാ​ല​മാ​ണ്ട സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ ലെ​സ്ലി ബോ​യ്ഡും മ​ല​യാ​ളി​യാ​യ അ​ർ​മ​ഡേ​ൽ സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ പീ​റ്റ​ർ ഷാ​ന​വാ​സ്, വ​ർ​ഗീ​സ് പു​ന്ന​യ്ക്ക​ൽ, ഡി​റ്റി ഡൊ​മി​നി​ക്, ബി​ജു പ​ല്ല​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ബി​ജു നാ​ടു​കാ​ണി