ഡബ്ലിനിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാർച്ച് ആറിന്
Friday, March 5, 2021 6:45 PM IST
ഡബ്ലിൻ: അയർലൻഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഉദ്ഘാടനം മാർച്ച് ആറിന് അയർലൻഡ് സമയം വൈകിട്ട് 4.30ന് വി. ഡി. സതീശൻ എംഎൽഎ സൂം മീറ്റിങ്ങിലൂടെ നിർവഹിക്കും. യോഗത്തിൽ വിശിഷ്ടാതിധിയായി മുൻ മന്ത്രി ഷിബു ബേബിജോൺ പങ്കെടുക്കും. യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി പി. കെ. ഫിറോസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. എല്ലാ യുഡിഎഫ് പ്രവർത്തകരെയും യോഗത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി ഐഒസി/ ഒഐസിസി പ്രസിഡന്‍റ് എം. എം. ലിങ്ക്‌വിൻ സ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ എന്നിവർ അറിയിച്ചു.

യുഡിഎഫ് അയർലൻഡ് ഭാരവാഹികൾ

ഫവാസ് മാടശേരി (ചെയർമാൻ), പ്രശാന്ത് മാത്യു (ജനറൽ കൺവീനർ ഒഐസിസി), ജോർജ് കുട്ടി (ജോയിന്‍റ് കൺവീനർ), ജിന്നറ്റ് ജോർജ് (കേരളാ കോൺഗ്രസ് -ജോസഫ്) എന്നിവരേയും റോണി കുരിശിങ്കൽപറമ്പിൽ, ജിയോ മാലോ, ബേസിൽ ലക്സ്‌ലിപ്പ്, ഫ്രാൻസീസ് ജേക്കബ്, സുബിൻ ജേക്കബ്, കുരുവിള ജോർജ് തുടങ്ങി 25 അംഗം കമ്മിറ്റിക്കും രൂപം നൽകി.