ജസോല ഫൊറോന പള്ളിയിൽ ജാഗരണ പ്രാർഥനയും അഖണ്ഡ ജപമാലയും 13 ന്
Friday, March 12, 2021 4:31 PM IST
ന്യൂ ഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ രണ്ടാം ശനിയാഴ്ച (മാർച്ച് 13 ന്) രാവിലെ 7 മുതൽ 5 വരെ അഖണ്ഡ ജപമാല പ്രാർഥനയും തുടർന്നു ഫാ. ജൂലിയസ് കറുക്കൻതറ നയിക്കുന്ന ജാഗരണ പ്രാർഥനയും നടക്കും.

വൈകുന്നേരം 5 മുതൽ 9 വരെ ജപമാല, തുടർന്ന് വിശുദ്ധ കുർബാന, കുമ്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവ നടക്കും. ഫാ.ജോമി ജോർജ്, ഫാ. ഫ്രിജോ തറയിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്