മംഗളൂരു: കന്പള ഓട്ടത്തിൽ കർണാടകക്കാരൻ ശ്രീനിവാസ് ഗൗഡ റിക്കാർഡിട്ടു. 100 മീറ്റർ ദൂരം 8.96 സെക്കൻഡിലാണ് ഗൗഡ ഓടിയെത്തിയത്. ശനിയാഴ്ച ബൽത്തങ്ങാടി താലൂക്കിലെ വെന്നൂർ-പെർമുഡയിൽ നടന്ന സൂര്യചന്ദ്ര ജോഡുകെരെ കന്പള മത്സരത്തിലാണ് ഗൗഡയുടെ മിന്നും പ്രകടനം. 125 മീറ്റർ ദൂരം 11.21 സെക്കൻഡിലാണ് ശ്രീനിവാസ് ഗൗഡ പൂർത്തിയാക്കിയത്.
ഒരു വർഷം മുന്പ് ഗൗഡ100 മീറ്റർ ദൂരം 9.55 സെക്കൻഡിൽ പൂർത്തിയാക്കിയിരുന്നു. 2021 ഫെബ്രുവരി 18ന് ബജ്ഗോലി നിഷാന്ത് ഷെട്ടി ഗൗഡയുടെ റിക്കാർഡ് മറികടന്നു.100 മീറ്റർ 9.52 സെക്കൻഡ്കൊണ്ടായിരുന്നു ഷെട്ടി പൂർത്തിയാക്കിയത്. ഈ റിക്കാർഡാണ് ഗൗഡ ശനിയാഴ്ച മറികടന്നത്. ചെളി പുതഞ്ഞു കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകൾക്കൊപ്പം മത്സരാർഥി ഓടുന്നതാണ് കന്പള ഓട്ടം.