മേരിമാതാ സീറോമലബാർ ദേവാലയത്തിൽ പെസഹാത്തിരുന്നാൾ ആഘോഷിച്ചു
Saturday, April 3, 2021 2:46 PM IST
ലുധിയാന: മേരിമാതാ സീറോമലബാർ ദേവാലയത്തിൽ പെസഹാത്തിരുന്നാൾ ആഘോഷിച്ചു. ഫരീദാബാദ് - ഡൽഹി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

വികാരി ഫാ. ലിറ്റോ ചെറുവള്ളിൽ, ഫാ. ബോബി എംഎസ്ടി, ഫാ. ആന്‍റു എംഎസ്ടി എന്നിവർ സഹകാർമ്മികരായിരുന്നു. ഇടവകാംഗങ്ങളും സിഎംസി ഹോസ്പിറ്റലിലെ വിദ്യാർത്ഥികളുമായ വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്