ബംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ബംഗളൂരു നഗരത്തില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലകളില്‍ നീന്തല്‍ കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കും വിലക്കുണ്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം 6,000ത്തിന് മുകളില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.