മലയാളി ശാസ്ത്രജ്ഞൻ കോ​വി​ഡ് ബാധിച്ച് ഋഷികേശിൽ മരിച്ചു
Thursday, April 22, 2021 11:31 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​റെ​നോ​ജ് ജെ. ​ത​യ്യി​ൽ (53) ഋ​ഷി​കേ​ശി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. റൂ​ർ​ക്കി​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ​ഡ്രോ​ള​ജി​യി​ലെ സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റാ​ണ്. ഇ​ന്ത്യ​യു​ടെ അ​ന്‍റാ​ർ​ട്ടി​ക്ക പ​ര്യ​വേ​ഷ​ണസം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു.

റൂ​ർ​ക്കി ഹ​രി​ദ്വാ​ർ റോ​ഡി​ലെ എ​ഐ​എ​ച്ച് കോ​ള​നി​യി​ൽ താ​മ​സി​ച്ചു​വ​ന്ന റെ​ജോ​യു​ടെ സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്ക​ൾ പ്ര​കാ​രം ഇ​ന്നു റൂ​ർ​ക്കി​യി​ൽ ന​ട​ത്തും. ഭാ​ര്യ: ജി​ൻ​സ് ന​ന്പി​ശേ​രി​ൽ (ആ​ല​ക്കോ​ട്) റൂ​ർ​ക്കി മോ​ണ്ട്ഫോ​ർ​ട്ട് സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: ഷോ​ണ്‍ (ബി​ടെ​ക് എ​ൻ​ജി​നി​യ​ർ), റ​യാ​ണ്‍ (റൂ​ർ​ക്കി മോ​ണ്ട്ഫോ​ർ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി).

പാ​ലാ അ​ന്തീ​നാ​ടു​നി​ന്നു ക​ണ്ണൂ​ർ ചെ​റു​പു​ഴ​യി​ലേ​ക്കു കു​ടി​യേ​റി ത്താമ​സി​ച്ച ത​യ്യി​ൽ ജോ​ണ്‍ (അ​പ്പ​ച്ച​ൻ) - കു​ട്ടി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണു ഡോ. ​റെ​നോ​ജ്. കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ​നി​ന്നു ഡി​ഗ്രി​യും ആ​ന്ധ്ര സ​ർ​വ​കലാശാ​ല​യി​ൽ ബി​ദു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഡ​ൽ​ഹി ജെ​എ​ൻ​യു​വി​ൽ​നി​ന്നാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. ഹി​മാ​ല​യ​ത്തി​ലെ മ​ഞ്ഞു​പാ​ളി​ക​ളെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള റെ​നോ​ജി​ന്‍റെ ലേ​ഖ​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.