കോ​വി​ഡ് ബാ​ധി​ച്ച് സി​എ​സ്ഇ ഉ​ദ്യോ​ഗ​സ്ഥ​ൻ ഡി.​എം. നാ​യ​ർ അ​ന്ത​രി​ച്ചു
Monday, May 10, 2021 10:57 PM IST
ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യേ​ൺ​മെ​ന്‍റ് (സി​എ​സ്ഇ) ഉ​ദ്യേ​ഗ​സ്ഥ​നും ഡൗ​ൺ ടു ​എ​ർ​ത്തി​ൽ എ​ഡി​റ്റോ​റി​യ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന ദാ​മോ​ദ​ര​ൻ പി​ള്ള മ​ണി​ക​ണ്ഠ​ൻ നാ​യ​ർ (ഡി.​എം. നാ​യ​ർ-60) അ​ന്ത​രി​ച്ചു.

കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ കു​രു​ക്ഷേ​ത്ര​യി​ലെ ശ്രീ ​ബാ​ലാ​ജി ആ​രോ​ഗ്യം ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണു മ​ര​ണം. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റം​മൂ​ട് സ്വ​ദേ​ശി​യാ​ണ്. ഡ​ൽ​ഹി​യി​ൽ മ​യൂ​ർ വി​ഹാ​റി​ലാ​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. സം​സ്കാ​രം കു​രു​ക്ഷേ​ത്ര​യി​ൽ ത​ന്നെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ത്തി.

ഡ​ൽ​ഹി സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ആ​രാ​ധ​ന നാ​യ​രാ​ണ് ഭാ​ര്യ. അ​ശ്വ​തി നാ​യ​ർ, ആ​ദ​ർ​ശ് നാ​യ​ർ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.