ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി വൈദികൻ മരിച്ചു
Thursday, May 13, 2021 3:26 AM IST
ന്യൂഡൽഹി: മിഷണറീസ് ഓഫ് സെന്‍റ് ഫ്രാൻസിസ് സാലസ് സഭാംഗവും ജനക്പുരി സെ​ന്‍റ് ​ഫ്രാ​ൻ​സി​സ് സീനിയർ സെക്കൻഡറി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ലുമായിരുന്ന ഫാ. റിജോ ഫ്രാൻസിസ് (35) കോ​വി​ഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. സംസ്കാരം മേയ് 13 നു (വ്യാഴം) രാ​വി​ലെ 9 ന് ചർച്ച് ഓഫ് നേറ്റിവിറ്റി ചാന്ദ്പുർ, സഞ്ചോപുരം ഫരീദാബാദ് സെമിത്തേരിയിൽ.

പരേതൻ പാ​ല​പ്പി​ള്ളി ക​ണ്ണ​ങ്ങാ​ത്ത് മേ​ച്ചേ​രി ജോ​യി - റോസിലി ദന്പതികളുടെ മ​ക​നാണ്. സ​ഹോ​ദ​ര​ൻ: റോ​യ് ഫ്രാ​ൻ​സി​സ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്