കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​ന​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Thursday, May 13, 2021 9:08 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി സൗ​ജ​ന്യ സേ​വ​ന​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക്ക​മ്മി​റ്റി. ഡോ​ക്ട​ർ​മാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് അ​വ​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യി ഡി​എം​എ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഡോ​ക്ട​ർ​മാ​രു​ടെ പേ​രും ഫോ​ണ്‍ ന​ന്പ​റും. പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ദ​നാ​യ ഡോ ​ആ​ശ്ലേ​ഷ് ഒ ​പി (7012957277), മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ ​ഷോ​ല ചി​ത്ര​ൻ (7907658252), ഡോ ​വി​ഷ്ണു സു​രേ​ന്ദ്ര​ൻ (8289826144), ഡോ ​അ​നൂ​പ് എ​സ് ശി​വ​ൻ (9020438880), ഡോ ​ആ​ശി​ഷ് വ​ർ​ഗീ​സ് പോ​ൾ (8281390081), സ​ർ​ജ​നാ​യ ഡോ. ​വൈ​ശാ​ഖ് (8281226081), ഹോ​മി​യോ​പ്പ​തി-​കോ​വി​ഡ് പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും ഡോ. ​ശോ​ഭ​നാ ആ​ർ. വ​ർ​മ്മ (9818582872) എ​ന്നി​വ​രി​ൽ ആ​രെ​യെ​ങ്കി​ലും വൈ​കു​ന്നേ​രം 4.30നു​ശേ​ഷം ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് സൗ​ജ​ന്യ​മാ​യി ഉ​പ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ ​വി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി