മും​ബൈ ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഡ​ൽ​ഹി മ​ല​യാ​ളി​യും
Thursday, May 20, 2021 7:53 PM IST
ന്യൂ​ഡ​ൽ​ഹി: ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ മും​ബൈ ഹൈ​യി​ലു​ണ്ടാ​യ ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ
മ​രി​ച്ച​വ​രി​ൽ ഡ​ൽ​ഹി മ​ല​യാ​ളി​യും. വ​യ​നാ​ട് പ​ന​മ​രം എ​ക്കോം​ഹോം പു​ന്നം​ന്താ​നം വീ​ട്ടി​ൽ ജോ​സ​ഫ് പി.​റ്റി​യു​ടെ പു​ത്ര​ൻ ജോ​മി​ഷ് ജോ​സ​ഫ് (35) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഭാ​ര്യ: ജോ​യ്സി ജോ​മി​ഷ്(​സ്റ്റാ​ഫ് ന​ഴ്സ് ഗം​ഗാ​റാം ഹോ​സ്പി​റ്റ​ൽ). മ​ക്ക​ൾ: ജോ​യ്ൽ ജോ​മി​ഷ്, ജോ​നാ തെ​രേ​സാ. ഡ​ൽ​ഹി ബ​സീ​ദ​രാ​പൂ​ർ രാ​ജ്ഗാര്‍ഡന്‍ ​ WZ485, 2nd floor താ​മ​സം. ടാഗോര്‍ ഗാര്‍ഡണ്‍ നിര്‍മ്മല്‍ ഹൃദയ ഇടവകാംഗമാണ്.

ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 22 പേ​രാ​ണ് ഇ​തി​നോ​ട​കം മ​ര​ണ​പ്പെ​ട്ട​ത്. കാ​ണാ​താ​യ 65 പേ​ർ​ക്കാ​യി കാ​ലാ​വ​സ്ഥ ഉ​യ​ർ​ത്തു​ന്ന ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി 305 ​ബാ​ർ​ജി​ലെ 273 പേ​രി​ൽ 186 പേ​രെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു. മും​ബൈ​യി​ൽ നി​ന്ന് 38 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഹീ​ര ഓ​യി​ൽ ഫീ​ൽ​ഡി​നു സ​മീ​പ​മാ​ണ് കാ​റ്റി​നെ തു​ട​ർ​ന്ന് ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.