മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 25 ന്
Friday, July 23, 2021 7:53 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ കാപാസ് ഹേഡാ ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രവേശനോത്സവം ജൂലൈ 25 ന് (ഞായർ) രാവിലെ 11 മുതൽ ഗൂഗിൾ മീറ്റിലൂടെ അരങ്ങേറും.

ഏരിയ ചെയർമാൻ ഡോ ടി.എം. ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്യും. മയിൽ‌പീലി (ഡൽഹി ) ചീഫ് എഡിറ്റർ മുക്‌ത വാര്യർ മുഖ്യാതിഥിയായി പങ്കെടുക്കും.

ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റും ഡിഎംഎ.യുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോ-ഓർഡിനേറ്ററുമായ രാഘുനാഥൻ നായർ കെ ജി, വൈസ് പ്രസിഡന്‍റ് മണികണ്ഠൻ കെ വി, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്റുമായ കെ ജെ ടോണി, കേന്ദ്രക്കമ്മിറ്റി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ അനിലാ ഷാജി, ജനക് പുരി ഏരിയ വൈസ് ചെയർമാനും മലയാളം മിഷൻ കോ-ഓർഡിനേറ്ററുമായ ജി തുളസീധരൻ, ഏരിയ സെക്രട്ടറി പ്രദീപ് ജി കുറുപ്പ്, ഉപദേശക സമിതി അംഗം അഡ്വക്കറ്റ് കെ വി ഗോപി, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ഏരിയ കോ-ഓർഡിനേറ്റർ മണികണ്ഠൻ, മലയാള ഭാഷാധ്യാപകരായ രാധ സന്തോഷ്, ശാരദ അയ്യപ്പൻ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ മീറ്റ് ലിങ്കിനും 9911020444

റിപ്പോർട്ട്: പി.എൻ. ഷാജി