സിബിഎസ്ഇ 12-ാംക്ലാസ് വിജയികൾക്ക് അനുമോദനങ്ങളുമായി ഡൽഹി മലയാളി അസോസിയേഷൻ
Sunday, August 1, 2021 12:19 PM IST
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും ഡൽഹി മലയാളി അസോസിയേഷൻ അനുമോദനങ്ങൾ അറിയിച്ചു.

കേരളാ സ്‌കൂളുകൾ കൂടാതെ ഡൽഹിയിലെ മറ്റു സ്‌കൂളുകളിൽ നിന്നും വിജയികളായവർക്കും മുന്നോട്ടുള്ള പഠനത്തിനും ജീവിത വിജയം നേടാനുമുള്ള ത്രാണി ജഗദീശ്വരൻ നൽകട്ടെയെന്നും ഡിഎംഎ ആശംസിച്ചു.

കേരളാ സ്‌കൂളുകളായ കാനിങ് റോഡ്, ആർകെ പുരം, വികാസ്‌പുരി, മയൂർ വിഹാർ ഫേസ്-3 എന്നീ വിദ്യാലയങ്ങളിലെ സമ്പൂർണ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്‌കൂൾ പ്രിൻസിപ്പാൾമാരെയും അധ്യാപകരെയും ഭരണ സമിതികളേയും രക്ഷാകർത്താക്കളെയും ഡി.എം.എ. പ്രസിഡന്‍റ് കെ രഘുനാഥ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി എന്നിവർ അനുമോദിച്ചു.

റിപ്പോർട്ട് : പി.എൻ. ഷാജി